
സ്വന്തം ലേഖകൻ
കോട്ടയം: കൊല്ലംപ്പറമ്പിൽ കെ കെ കൃഷ്ണൻകുട്ടി ഓർമയായി. കലാലയ ജീവിതവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും പ്രമേയമായ സഖാവെന്ന ചിത്രത്തിലെ നിവിൻ പോളിയുടെ കൃഷ്ണകുമാർ എന്ന കഥാപാത്രം പ്രമേയമാക്കിയത് കൊല്ലംപറമ്പിൽ കെ കെ കൃഷ്ണൻകുട്ടിയെന്ന സഖാവിന്റെ ജീവിതമായിരുന്നു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത നിവിൻപോളി ചിത്രമായിരുന്നു സഖാവ്.
കൃഷ്ണൻകുട്ടിയുടെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നല്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും അയർക്കുന്നം ഏരിയ പ്രസിഡന്റുമായ അഡ്വ: സ്മിത (അഡിഷണൽ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, കോട്ടയം) ,സതീഷ് കെ കൃഷണൻകുട്ടി (ദുബായ്), സജിത കെ കൃഷ്ണൻകുട്ടി ലണ്ടൻ, മരുമക്കൾ ഷൈൻ ഒ വി.(അസ്സി: പ്രഫ: സെൻ്റ് മേരീസ് കോളജ് മണർകാട്, അനു വി കെ (ലണ്ടൻ), അപർണ വി.റ്റി.(ദുബായ്)