video
play-sharp-fill
പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം സ്വദേശിയുടേത് ; പിന്നിൽ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്ന് സൂചന

പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം സ്വദേശിയുടേത് ; പിന്നിൽ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്ന് സൂചന

സ്വന്തം ലേഖകൻ

കിഴക്കമ്പലം: പ്ലൈവുഡ് കമ്പനി ഫർണസിന്റെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം തൊഴിലാളിയുടേതെന്ന് പൊലീസ്. എട്ടുമാസം മുൻപാണ് പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനി ഫർണസിെന്റ പുകക്കുഴലിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്നാണ് പൊലീസിെന്റ നിഗമനം. പൊലീസിന്റെ സംശയത്തിലുള്ള രണ്ടുപേരയും പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണയ്ക്ക് പിന്നാലെ പ്രഖ്യാപിച്ച ലോക ്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന കമ്പനി തുറന്നപ്പോഴാണ് പുകക്കുഴലിെന്റ അടിഭാഗത്ത് പുക വമിക്കുന്നത് കണ്ടത്. ഇതേ തുടർന്നാണ് ചിമ്മിനിയുടെ ഭാഗം തുറന്നത്. ഇവിടെയായിരുന്നു മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ പുറംഭാഗം കത്തിക്കരിഞ്ഞ നിലയിലും ഉൾഭാഗം അഴുകിയ നിലയിലുമായിരുന്നു. മേയ് 23 നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു മാസം പഴക്കമുണ്ടെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സംഭവം നടക്കുന്നതിന് രണ്ടുമാസം മുൻപ് കമ്പനിയിലെ തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ജോലിക്കാരെയും ചോദ്യം ചെയ്യുന്നതിനിടെ കരാറുകാരിൽ ഒരാൾ ജോലിക്കാരിൽ ഒരാളെ കാണാതായ വിവരം മനഃപൂർവം മറച്ചുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിയശേഷം കാണാതായവരെക്കുറിച്ച കേസുകളെ സംബന്ധിച്ച് അന്വേഷിക്കുന്നതിനിെട അസമിൽനിന്ന് കേരളത്തിലെത്തി ഒരാളെ കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായ ആ വ്യക്തി ഇതേ കമ്പനിയിൽ സംഭവം നടക്കുന്നതിന് രണ്ടുമാസം മുൻപുവരെ ജോലി ചെയ്തിരുന്നതായ നിർണായക വിവരവും ലഭിച്ചു.

തുടർന്ന് ഇയാളുടെ സഹോദരനെ അസമിൽനിന്ന് എത്തിച്ച് ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. കേസന്വേഷണം അവസാനഘട്ടത്തിലാണ്.