video
play-sharp-fill
കിഴക്കൻ മേഖലകളിൽ മഞ്ഞപ്പിത്തം പടരുന്നു

കിഴക്കൻ മേഖലകളിൽ മഞ്ഞപ്പിത്തം പടരുന്നു

സ്വന്തം ലേഖിക

റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിലെ പരുവയിലും സമീപപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ . നിരവധിപേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ഒരു യുവതി ഗുരുതരാവസ്ഥയിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . രോഗം പടരുമ്പോഴും ആരോഗ്യവകുപ്പും പഞ്ചായത്തും വേണ്ടത്ര ഗൗരവം കിട്ടുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട് . കുടിവെള്ളത്തിൽനിന്നാണ് മഞ്ഞപ്പിത്തം പിടിപെട്ടതെന്നാണ് ആരോഗ്യ വകുപ്പധികൃതർ പറയുന്നത്.

പരുവ, മണ്ണടിശ്ശാല, കട്ടിക്കല്ല്, ഒരാവയ്യപടി എന്നീ മേഖലകളിലാണ് മഞ്ഞപ്പിത്തം കൂടുതലും ബാധിച്ചിരിക്കുന്നത് . ഏതാനും വീടുകളിലെ മുഴുവൻ അംഗങ്ങൾക്കും രോഗം പിടിപെട്ടിരിക്കുന്ന അവസ്ഥയാണ് . എട്ടുപേർക്ക് രോഗം ബാധിച്ചുവെന്നാണ് ആരോഗ്യ വകുപ്പധികൃതരുടെ കണക്ക് വ്യക്തമാക്കുന്നത് . എന്നാൽ, 20-ലധികം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group