Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഫൻമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KITFRA) ൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

video
play-sharp-fill

ആകെ 1 ഒഴിവാണുള്ളത്. താല്പര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന തീയതി ഫെബ്രുവരി 08.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് ഇൻഫർമേഷന് ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ). ആകെ ഒഴിവുകള് 01.

കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് പ്രാഥമിക നിയമനം നടക്കുന്നത്.

പ്രായപരിധി

35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

കമ്പ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസ് ബിടെക്.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റോളില് കുറഞ്ഞത് രണ്ട് വർഷത്തെ എക്സ്പീരിയന്സ്.

നെറ്റ് വർക്കിങ്, വിൻഡോസ് സെര്വർ, ഡാറ്റാബേസ് മാനേജ്മെന്റ്, ഫയര്വാൾ, ലിനക്സ് എന്വിയോണ്മെന്റിൽ പരിചയം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,800 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജില് നോട്ടിഫിക്കേഷന് വിൻഡോ തെരഞ്ഞെടുത്ത്, റിക്രൂട്ട്മെന്റ് ലിങ്ക് തുറക്കുക. തന്നിരിക്കുന്ന നോട്ടിഫിക്കേഷനിൽ നിന്ന് കിറ്റ്ഫ്ര റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന് വായിച്ച്‌ മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്ത്തിയാക്കുക.

അപേക്ഷ: https://cmd.kerala.gov.in/recruitment/