video
play-sharp-fill

നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ രാജവെമ്പാല..! ഭയന്ന് വിറച്ച് വീട്ടുകാർ; ഒടുവിൽ പിടികൂടി

നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ രാജവെമ്പാല..! ഭയന്ന് വിറച്ച് വീട്ടുകാർ; ഒടുവിൽ പിടികൂടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. കോട്ടൂർ കാവടി മൂല സ്വദേശി അബ്ദുൾ വഹാബുദീൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

വീട്ടുകാർ തന്നെയാണ് കാറിലേക്ക് പാമ്പ് ഇഴഞ്ഞ് കയറിപ്പോകുന്നത് കണ്ടത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പ് പിടിത്തക്കാരനായ മുതിയാവിള രതീഷ്‌ എത്തി ബോണറ്റിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

അതേസമയം കഴിഞ്ഞ ദിവസം പാലോട് ഇടിഞ്ഞാറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയിരുന്നു. മാടൻ കരിക്കകം നാല് സെന്റ് കോളനിയിൽ രതീഷിന്റെ പുരയിടത്തിൽ നിന്നാണ് പാലോട് ഫോറസ്റ്റ് ആർ.ആർ. ടീം രാജവെമ്പാലയെ പിടികൂടിയത്.

പതിനട്ടടിയോളം നീളവും പതിനാല് കിലോ തൂക്കവുമുള്ള രാജവെമ്പായെയാണ് പിടികൂടിയത്. പത്ത് വയസ് പ്രായം.

Tags :