ലക്ഷങ്ങള്‍ മുടക്കിയാല്‍ കോടികള്‍ കൊയ്യാന്‍ സാധിക്കുമെന്നു വാഗ്ദാനം നൽകി ;ആളുകളെ വിശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളിലൂടെ നൽകിയ പരസ്യത്തിലൂടെ;തട്ടിപ്പിനിരയായത് നിരവധിപേർ ;കോടികള്‍ തട്ടിയ ‘കില്ലാഡി ദമ്ബതികള്‍’ ഒടുവില്‍ പിടിയിലായതിങ്ങനെ

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ∙ :’കില്ലാഡി ദമ്ബതികള്‍’ എന്ന പേരില്‍ ഇടപാടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന കാമാക്ഷിയെയും കാര്‍ത്തികേയനെയും ശിവശങ്കരിയുടെ പരാതിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ചെങ്കല്‍പട്ട് ജില്ലയിലെ റെയില്‍വേ നഗര്‍ ഏഴാം സ്ട്രീറ്റില്‍ ശിവശങ്കരിയുടെ വീടിന് എതിര്‍വശത്തായി ‘കില്ലാഡി ദമ്ബതികള്‍’ കുടുംബത്തോടൊപ്പം വീടെടുത്ത് താമസിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”കള്ളങ്ങളാല്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യമായിരുന്നു കോടികളുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് തട്ടിപ്പില്‍‌ പിടിയിലായ തമിഴ്‌നാട്ടിലെ ‘കില്ലാഡി ദമ്ബതി’കളുടേത്. ആ കള്ളങ്ങള്‍ എല്ലാം തന്നെ വള്ളി പുള്ളി വിടാതെ ഞാന്‍ വിശ്വസിച്ചിരുന്നു. ഓഹരി വിപണിയില്‍ ലക്ഷങ്ങള്‍ മുടക്കിയാല്‍ കോടികള്‍ കൊയ്യാന്‍ സാധിക്കുമെന്നു ഞാന്‍ സ്വ‌പ്‌നങ്ങള്‍ നെയ്‌തു. ആളുകളെ വിശ്വസിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ നിരന്തരം പരസ്യം നല്‍കിയിരുന്നു. വാ‌ട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങള്‍ അവര്‍ എന്നെയും കാണിച്ചിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴേക്കും 16,50,000 രൂപയോളം രൂപ എനിക്കു നഷ്ടപ്പെട്ടിരുന്നു.” കണ്ണീരോടെ തമിഴ്നാട് ചെങ്കല്‍പട്ട് സ്വദേശി ശിവശങ്കരി പറയുന്നു.

ശിവശങ്കരിയുടെ ഇടപെടലാണ് തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ 5 കോടിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.
”സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങാണ് ജോലിയെന്നാണു ദമ്ബതികള്‍ എല്ലാവരോടും പറഞ്ഞിരുന്നത്. ഓഹരികളിലെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ സജീവമായി പങ്കെടുക്കാന്‍ അവര്‍ നിരവധിയാളുകളെ പ്രേരിപ്പിച്ചിരുന്നു.

ഓഹരി വിപണികളിലൂടെ ലക്ഷങ്ങള്‍ സമ്ബാദിക്കാന്‍ സഹായിക്കാമെന്നു പലതവണ വാഗ്‌ദാനം ചെയ്തിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ മൂലധനം ആവശ്യമാണെന്നും ഒരു നല്ല തുക തുടക്കത്തില്‍ മുടക്കിയാല്‍ പ്രതിദിനം നേട്ടം കൊയ്യാമെന്നും അവര്‍ എന്നോടു പറഞ്ഞിരുന്നു.

കാമാക്ഷിയുടെ സഹോദരന്‍ ഭദ്രകാളിമുത്തു, ഭര്‍തൃപിതാവ്‌ ജഗനാഥന്‍, അമ്മായിയമ്മ മഹേശ്വരി, കുടുംബസുഹൃത്ത് വിഘ്‌നേശ്വരന്‍, ഭാര്യ ഭുവനേശ്വരി എന്നിവര്‍ കൂടെ കൂടെ വീട്ടില്‍ വന്ന് അവരുടെ വിജയ കഥകള്‍ ഞങ്ങളോട് പറയുമായിരുന്നു. പ്രതിദിനം 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വിപണിയില്‍ നിന്ന് ലഭിക്കുമെന്നു അവര്‍ ഞങ്ങളെ നിഷ്പ്രയാസം വിശ്വസിപ്പിച്ചു. വാട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങളായിരുന്നു അവരുടെ തുറുപ്പ് ചീട്ട്. നിരവധിയാളുകള്‍ അവര്‍ക്കു പണം നല്‍കിയിരുന്നു. അവരുടെ വിലാസവും അവര്‍ തട്ടിപ്പിനായി ഉപയോഗിച്ചു. ”