
കിളിരൂർ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും, വിപണനത്തിനുമെതിരെ കിളിരൂർ എസ്.എൻ.ഡി.പി എച്ച് എസ് എസ്സിലെ വിദ്യാർത്ഥി കൂട്ടായ്മ പുതുമയാർന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.
സ്കൂൾ പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വ്യാപാരികൾക്ക് കത്ത് വിതരണം ചെയ്തു.
“തങ്ങൾക്ക് അങ്കിളിനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്നും,നമ്മുടെ ചുറ്റുപാടും ഇപ്പോൾ ഒരുപാടു പേർ ലഹരിക്ക് അടിമകളാണെന്നും,ചെറിയ കുട്ടികൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരെ ലഹരി ഉപയോഗിക്കുന്നുവെന്ന് അറിയുന്ന സാഹചര്യത്തിൽ അങ്കിളിന്റെ കടയിൽ വന്ന് ലഹരി വസ്തുക്കൾ ചോദിക്കുന്ന കുട്ടികൾക്ക് അവ ഒന്നും തന്നെ
കൊടുക്കരുതേ എന്നും, പറ്റുമെങ്കിൽ ലഹരി വസ്തുക്കൾ കടയിൽ വിൽക്കരുതെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തങ്ങളോടൊപ്പം പങ്കു ചേരണമെന്നും കുട്ടികൾ
അഭ്യർത്ഥിക്കുന്നതായുമാണ് വിദ്യാർത്ഥികളുടെ കത്തിന്റെ ഉള്ളടക്കം.
ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രചരണ പരിപാടിയായിരുന്നു ഇത്.