
കടുത്ത പനി; നടിയും ബിജെപി പ്രവർത്തകയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
ചെന്നൈ: നടിയും ബിജെപി പ്രവർത്തകയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് താരം ചികിത്സയിലുള്ളത്. കടുത്ത പനിയെ തുടർന്നാണ് ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ ഖുശ്ബു പങ്കുവെക്കുകയും അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സൂചനകൾ അവഗണിക്കാതിരിക്കാൻ ആരാധകരെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്’ – ഖുശ്ബു ട്വീറ്റ് ചെയ്തു. ശരീരം തളർച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും താരം പറയുന്നു.
Third Eye News Live
0