
സ്വന്തം ലേഖകൻ
കൊല്ലം : ജോലി വാഗ്ദാനം ചെയ്തു ഖത്തറിൽ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് അതിജീവിതകളിൽ ഒരാൾ മന്ത്രി ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് ഇമെയിൽ വഴി നൽകിയ പരാതി മന്ത്രിയുടെ ഓഫീസിൽനിന്ന് ആരോപണ വിധേയന് ചോർത്തി നൽകിയെന്ന് ആരോപണം.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പരാതി ചോർത്തി കൊടുത്തെന്നാണ് കുളത്തൂപ്പുഴ സ്വദേശിയായ വിവാഹിതയായ യുവതിയുടെ പരാതി. കൊട്ടാരക്കര സ്വദേശി സുദീപ് ചന്ദ്രനെതിരെയാണ് പീഡന പരാതി നല്കിയത്.സുദീപിനെതിരെ കുളത്തൂപ്പുഴ പോലീസ് പീഡനത്തിന് കേസെടുത്തിട്ടുണ്ട്.
ഖത്തറിൽ നിന്ന് ഇയാൾ ആഫ്രിക്കയിലേക്ക് കടന്നതായാണ് വിവരം. മന്ത്രി ഗണേഷ് കുമാറിന്റെ സ്റ്റാഫ് അംഗവുമായി ബന്ധമുള്ള ആളാണ് സുദീപ് എന്നാണ് യുവതിയുടെ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖത്തറിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ജോലിക്ക് എന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ നൽകി മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്ലാറ്റിൽ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കിയ
ശേഷം പരിചയക്കാർക്ക് നൽകി സുധീപ് പണo സമ്പാദിച്ചു വരികയാണെന്ന് പരാതിയിൽ പറയുന്നു .കഴിഞ്ഞ ഫെബ്രുവരി 12നാണ് യുവതിയുടെ അമ്മ കുളത്തുപ്പുഴ പോലീസിൽ പരാതി നല്കിയത്. ശമ്പളം എന്ന പേരിൽ സുദീപിന്റെ അക്കൗണ്ടിൽ നിന്നാണ് തനിക്ക് പണം അയച്ചിരുന്നത് എന്നും പരാതിയിൽ പറയുന്നു. 2021 നവംബറിലാണ് യുവതി ഖത്തറിലേക്ക് പോയത്