പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും ; ഖലിസ്ഥാന്റെ ഭീഷണി സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നുള്ള രാജ്യസഭാം​ഗങ്ങള്‍ക്ക് ; സുരക്ഷ കൂടുതൽ കടുപ്പിക്കുമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

ന്യൂഡ‍ൽഹി: പാർലമെന്റിന്റെ വർഷകാല സന്ദേശം ഇന്നു തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം കേരളത്തിൽ നിന്നുള്ള രാജ്യസഭാം​ഗങ്ങള്‍ക്കാണ് ലഭിച്ചത്.

രാജ്യസഭാ എംപിമാരായ വി ശിവദാസിനും എഎ റ​ഹീമിനുമാണ് സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‍‍വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു ഭീഷണി സന്ദേശം. അതനുഭവിക്കണ്ട എന്നുണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

സന്ദേശം ലഭിച്ചതിനു പിന്നാലെ എംപിമാർ ഡൽഹി പൊലീസിനു വിവരം കൈമാറി. ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ കൂടുതൽ കടുപ്പിക്കുമെന്നാണ് സൂചന.