video
play-sharp-fill

വധുവിന് മഹറും ഭരണഘടനയും ; ഒട്ടകപുറത്തിരുന്ന വരന്റെ കൈയ്യിൽ പൗരത്വ ബിൽ വിരുദ്ധ പ്ലക്കാർഡും ; വ്യത്യസ്തമായി ഒരു കല്യാണം

വധുവിന് മഹറും ഭരണഘടനയും ; ഒട്ടകപുറത്തിരുന്ന വരന്റെ കൈയ്യിൽ പൗരത്വ ബിൽ വിരുദ്ധ പ്ലക്കാർഡും ; വ്യത്യസ്തമായി ഒരു കല്യാണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ഒരുപാട് പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്.വിവാഹ വേദികളിലും സിഎഎയ്‌ക്കെതിരെ പ്രതിഷേധങ്ങൾ നടത്താറുണ്ട്.എന്നാൽ തിരുവനന്തപുരത്ത് വിവാഹ വേദിയിൽ നടന്നത് വ്യത്യസ്തമായ പ്രതിഷേധമായിരുന്നു. തിരുവനന്തപുരം ബാലരാമപുരം വഴിക്കടവിലെ ഒരു വിവാഹ മണ്ഡപമാണ് വ്യത്യസ്ത പ്രതിഷേധത്തിന് വേദിയായത്.

ഒരു പ്രാദേശിക വ്യവസായി ആയ ഖാജ ഹുസൈനാണ് വിവാഹ ദിനം പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്.ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ വലിയ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ ഖാജയുടെ കയ്യിൽ പൗരത്വ നിയമ ഭേദഗതിയെ എതിർത്തു കൊണ്ടുള്ള പ്ലക്കാർഡുകളുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധുവിന് മഹറിനൊപ്പം ഒരു ഭരണഘടനയും കൂടി നൽകിയെന്നും ഖാജ അറിയിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ സാധിക്കുന്ന വേദികളിൽ എല്ലാം പ്രതിഷേധ പ്രകടനം നടത്തുകയാണ് യുവ തലമുറ.