കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിക്കുന്ന വനിതാ സെമിനാര്‍ ശനിയാഴ്ച നടക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിക്കുന്ന വനിതാ സെമിനാര്‍ ശനിയാഴ്ച രാവിലെ 10ന്‌ നടക്കും.

“സ്‌ത്രീ പദവിയും പ്രാദേശിക സര്‍ക്കാരുകളും’ എന്ന വിഷയത്തില്‍ കോട്ടയം സിഎംഎസ്‌ കോളേജ്‌ ഗ്രേറ്റ്‌ ഹാളില്‍ നടക്കുന്ന സെമിനാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം പത്തുമുതല്‍ 12 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. പോസ്‌റ്റര്‍ പ്രചാരണം വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി.