video
play-sharp-fill
ജൂലൈ 27 ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക കെ ജി ഓ എ

ജൂലൈ 27 ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക കെ ജി ഓ എ

സ്വന്തം ലേഖകൻ

കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളം ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ജൂലൈ 27 നു നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ കെ ജി ഓ എ കോട്ടയം ജില്ലാ കൗൺസിൽ യോഗം എല്ലാ ഗസറ്റഡ് ജീവനക്കാരോടും അഭ്യർത്ഥിച്ചു കോട്ടയം ജില്ലാ പഞ്ചായത്തുഹാളിൽ നടന്ന യോഗം കെ ജി ഓ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം അനിൽകുമാർ ഉത്ഘാടനം ചെയ്തു ജനാതിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുന്ന കേന്ദ്ര ജനവിരുദ്ധ നയങ്ങളെ ചെറുക്കാനും കേരളം സർക്കാരിൻറെ ജനപക്ഷബദൽ നയങ്ങൾ സംരക്ഷിക്കാനും ജീവനക്കാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു വിവിധ ഏരിയകളെ പ്രതിനിധികരിച്ചുകൊണ്ട് സുനു പി മാത്യു കോട്ടയം ടൌൺ സജീവ് കർത്താ സിവിൽ സ്റ്റേഷൻ ഡോ അഭിജിത് തമ്പാൻ കാഞ്ഞിരപ്പള്ളി രാജേഷ് വി എസ വൈക്കം ഷാൻ പി ആർ ചങ്ങനാശ്ശേരി ഡോ പ്രശാന്ത് സോണി ഏറ്റുമാനൂർ കെ സി സുഭാഷ് ഈരാറ്റുപേട്ട ഡോ മുഹമ്മദ് സുനിൽ പാമ്പാടി സി ആർ പ്രസാദ് പാലാ എന്നിവർ ചർച്ചയിൽ പങ്കെടുത്തു കെ ജി ഓ എ സംസ്ഥാന പ്രേസിടെണ്ട് ഡോ കെ എം ദിലീപ് സംസ്ഥാന കമ്മറ്റിയംഗം കെ ആർ രാജീവ് എന്നിവർ സന്നിഹിതരായി ജില്ലാ പ്രെസിഡൻഡ് ആർ അര്ജുനൻപിള്ള അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ഓ ആർ പ്രദീപ്കുമാർ റിപോർട്അവതരിപ്പിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ ജയശ്രീ നന്ദിയും പറഞ്ഞു