video
play-sharp-fill
പതിനൊന്ന് കിലോ കഞ്ചാവുമായി  മലപ്പുറം  സ്വദേശി മുതലമടയിൽ പിടിയിൽ: പിടികൂടിയത് വിദ്യാർത്ഥികൾക്ക് എത്തിച്ച കഞ്ചാവ്

പതിനൊന്ന് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി മുതലമടയിൽ പിടിയിൽ: പിടികൂടിയത് വിദ്യാർത്ഥികൾക്ക് എത്തിച്ച കഞ്ചാവ്

സ്വന്തം ലേഖകൻ

കൊല്ലങ്കോട്: കാറിൽ കടത്തിയ 11 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശിയെ കൊല്ലങ്കോട് പോലീസും പാലക്കാട് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. മലപ്പുറം തിരൂരങ്ങാടി മുനിയൂർ സൗത്ത്
കല്ലക്കൻക്കുന്നത്ത് പറമ്പ് ഫൈസൽ (36) എന്നയാളെ യാണ് മുതലമട റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടികൂടിയത്. കഞ്ചാവ് വില്പന സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്.

തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്ന് തൃശ്ശൂർ ഭാഗത്ത് സ്റ്റോക്ക് ചെയ്ത് കൊല്ലങ്കോട് കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാൻ കാറിൽ കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. മീൻ വളർത്തലിൻ്റ മറവിൽ കൊല്ലങ്കോട് കാമ്പ്രത്ത് ചള്ളയിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തിവന്ന പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവിന് ചില്ലറ വിപണിയിൽ 10 ലക്ഷം രൂപയോളം വില വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രതിയെ കോവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും. കൊല്ലങ്കോട് സബ്ബ് ഇൻസ്പെക്ടർ അജയൻ.എം.ആർ, എ എസ്.ഐ മാരായ ഉണ്ണിമുഹമ്മദ്.എസ്, ഗണേശൻ, ഷാജു.കെ.എ , സി.പി.ഒ ജിജോ. എസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. നസീറലി, റഹിം മുത്തു, ആർ. കിഷോർ , എസ്.ഷനോസ്, യു. സൂരജ് ബാബു , കെ. ദിലീപ്, ആർ. രാജീദ്,
എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.