കെവിന്റെ മരണം; ഷാനുവും പിതാവ് ചാക്കോയും കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകുട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കെവിൻ കൊലക്കേസിലെ മുഖ്യപ്രതിയും ഭാര്യാസഹോദരനുമായ ഷാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകൂട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന.
ഇരുവരുടെയും കീഴടങ്ങൽ വിവരങ്ങൾ മാധ്യമങ്ങൾക്കുപോലും നൽകാതെ പോലീസ് അതീവരഹസ്യമാക്കി വെച്ചതും ഏറെ ദുരൂഹത ഉയർത്തി. കീഴടങ്ങിയ ഉടൻ സ്റ്റേഷൻ എസ്.ഐ ടോണി ജെ. മറ്റം പ്രതികളെ സ്റ്റേഷനിൽനിന്നു മാറ്റി. പ്രതികളെ ഇരിട്ടി സ്റ്റേഷനിൽപോലും എത്തിക്കാതെ ആറളം ഫാമിലെ ഊടു വഴികളിലൂടെയാണ് കണ്ണൂരിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് സ്‌റ്റേഷൻ ചുമതലയിലയുണ്ടായിരുന്ന എ.എസ്.ഐ ഇവിടെ ആരും എത്തിയിട്ടില്ലെന്നും കീഴടങ്ങിയിട്ടില്ലെന്നുമാണ് അറിയിച്ചത്.