കെവിന്റെ മൃതദേഹത്തിനോടും പോലീസിന്റെ അനീതി
സ്വന്തം ലേഖകൻ
കൊല്ലം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലിയക്കര തോടിനരികില്‍ സംഘര്‍ഷം. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ആര്‍. ഡി. ഒയുടെയോ മജസിട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരും കലഹിച്ച നേരമത്രയും കെവിന്റെ മൃതദേഹം മഴയത്ത് കിടന്നു.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇവിടെയെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. അതിനിടെ, കൊല്ലം റൂറല്‍ എസ്പി പി. അശോകന്‍ സ്ഥലം സന്ദര്‍ശിച്ചു. നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍. ഡി. ഒ ചുമതലപ്പെടുത്തിയത് അനുസരിച്ച് തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്താനെത്തി. പിന്നീട് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group