video
play-sharp-fill

കെവിന്റെ മരണം; എ. എസ്. ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു.

കെവിന്റെ മരണം; എ. എസ്. ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെവിന്റെ കൊലപാതകവും ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും രാത്രി പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവർറെയും സസ്‌പെൻഡ് ചെയ്തു. തട്ടിക്കൊണ്ട് പോകൽ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും അയതിനാൽ കേസുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ചേർക്കുമെന്ന് കൊച്ചി റേഞ്ച് ഐ. ജി പറഞ്ഞു. കുറ്റകൃത്യത്തിൽ പോലീസ് നേരിട്ട് പങ്കാളിയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവർക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛൻ മുമ്പ് പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐ. ജിയുടെ റിപ്പോർട്ട്. പ്രാദേശിക സഹായം പോലീസിൽ നിന്നു തന്നെയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നതെന്ന് തെളിയിക്കുന്ന വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് ഡി. ജി. പിക്ക് കൈമാറി.