video
play-sharp-fill

മക്കൾ രാഷ്ട്രീയം ജോസഫ് ഗ്രൂപ്പിലും…! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ

മക്കൾ രാഷ്ട്രീയം ജോസഫ് ഗ്രൂപ്പിലും…! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: എക്കാലവും മക്കൾ രാഷ്ട്രീയം നിറഞ്ഞതാണ് കോൺഗ്രസ്. ചരിത്രം തിരുത്താതെ മക്കൾ രാഷ്ട്രീയം ജോസഫ് ഗ്രൂപ്പിലേക്കും കടന്ന് വന്നിരിക്കുകയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്.

തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്നാണ് അപു മത്സരിക്കാനൊരുങ്ങുന്നത്.കേരള കോൺഗ്രസ് നിലവിൽ മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നൽകി പകരം ലീഗിന്റെ കൈവശമുളള തിരുവമ്പാടിയിൽ അപുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്ടെ മലയോര മേഖലകളിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നും കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അപു പറഞ്ഞു.കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും ആണെങ്കിലും പിജെ ജോസഫിന്റെ മകന് അപു ജോൺ ജോസഫ് ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരുന്നില്ല.

എന്നാൽ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ അപുവിനെ കളത്തിലിറക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും നീക്കം ഉണ്ടായിരിക്കുന്നത്.പാർട്ടി മത്സരിച്ചു വരുന്ന പേരാമ്പ്രയിൽ സാധ്യത തീർത്തും വിരളമായതിനാലാണ് ലീഗിന്റെ കൈവശമുളള തിരുവമ്പാടി സീറ്റിനുള്ള ശ്രമംപുരോഗമിക്കുന്നത്.

അതേസമയം കത്തോലിക്കാ സഭയ്ക്ക് നിർണായക സ്വാധീനമുളള തിരുവമ്പാടിയിൽ അപുവിനെ ഇറക്കിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കേരള കോൺഗ്രസിന്റെ വിലയിരുത്തൽ.

Tags :