video
play-sharp-fill

വാക്കുതര്‍ക്കത്തിനിടെ മരുമകള്‍ പിടിച്ചുതള്ളി, ഭിത്തിയില്‍ തലയിടിച്ചു വീണു; യുഎഇയിൽ മരുമകളുടെ മർദനമേറ്റ് മലയാളി വയോധിക മരിച്ചു; കോട്ടയം സ്വദേശിനി‌ അറസ്റ്റിൽ

വാക്കുതര്‍ക്കത്തിനിടെ മരുമകള്‍ പിടിച്ചുതള്ളി, ഭിത്തിയില്‍ തലയിടിച്ചു വീണു; യുഎഇയിൽ മരുമകളുടെ മർദനമേറ്റ് മലയാളി വയോധിക മരിച്ചു; കോട്ടയം സ്വദേശിനി‌ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

അബൂദബി: നവ വധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയില്‍ മരിച്ചു. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ മാതാവിനെ ഷജന പിടിച്ചുതള്ളുകയും ഭിത്തിയില്‍ തല ഇടിച്ചു വീണ് ഉടന്‍ മരിക്കുകയുമായിരുന്നു എന്ന് സഞ്ജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗയാത്തി അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഫെബ്രുവരി 15നാണ് മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിനു ശേഷമാണു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സഞ്ജു പറഞ്ഞു.

തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമാവുകയും അക്രമിക്കുകയുമായിരുന്നു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കൊണ്ടുപൊയി. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സഞ്ജു പറഞ്ഞു.