video
play-sharp-fill

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം

Spread the love

 

സ്വന്തം ലേഖിക

തിരവനന്തപുരം: കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം. സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ ചെലവിൽ യുകെയിലെ കാർഡിഫിലേക്ക് നേതൃത്വപാടവ പരിശീലനത്തിന് അയക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഒരു കോടി രൂപയോളമാണ് യാത്രയുടെ ചെലവ്. യാത്രക്കുള്ള പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന 70 പേരിൽ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കളാണ്. രാജ്യത്ത് തന്നെ ഇത്തരം പരിശീലനത്തിന് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട്. അപ്പോഴാണ് വിദേശത്തേക്ക് വിദ്യാർഥി നേതാക്കന്മാരെ അയക്കാനുള്ള സർക്കാർ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, മന്ത്രിമാരുടെ സംഘത്തിൻറെ വിദേശ യാത്രയെ പ്രതിപക്ഷം ശക്തമായി എതിർക്കുകയും സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിതല സംഘത്തിൻറെ വിദേശ യാത്ര അനാവശ്യമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

യൂണിയൻ ചെയർമാൻമാരുടെ സംഘത്തെ അയക്കുന്നത് കേന്ദ്ര സർക്കാരിൻറെ ഫണ്ടുപയോഗിച്ചാണെന്നായിരുന്നു നേരത്തെ വിശദീകരണം നൽകിയിരുന്നത്്. പിന്നീടാണ് യാത്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണെന്ന വിവരം പുറത്ത് വന്നത്.