കേരളകൗമുദി കോട്ടയം യൂണിറ്റും എക്സൈസ് വകുപ്പും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേരളകൗമുദി കോട്ടയം യൂണിറ്റ് എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നചന്നു. ഇന്ന് രാവിലെ 11ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബോധവൽക്കരണ ക്ലാസുകൾ നയിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കുള്ള ആദരവും സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ലേഖന മത്സരം വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളകൗമുദി യൂണിറ്റ് ചീഫ് ആർ ബാബുരാജ് അധ്യക്ഷത വഹിച്ചു. നവജീവൻ ട്രസ്റ്റി പിയു തോമസ് മുഖ്യ അതിഥിയായി. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ(എൻഫോഴ്സ്മെന്റ്) രാജേഷ് ആർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണവും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ കെപി മോഹനൻ, വിമുക്തി മിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ വിനു വിജയൻ എന്നിവർ സംസാരിച്ചു. കേരളകൗമുദി പ്രത്യേക ലേഖകൻ വി വിജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.

ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തില് ലേഖന മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു