
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. പുനർനിർണയം വഴി കൂടിയ സീറ്റുകള്‍ക്ക് അനുപാതികമായി പ്രാതിനിധ്യം വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് നിലപാട്.
ജില്ലാ പഞ്ചായത്തില്‍ പുതുതായി രൂപീകരിച്ച തലപ്പലം ഡിവിഷനിലും കേരളാ കോണ്‍ഗ്രസിന് കണ്ണുണ്ട്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയത്ത് എല്‍ഡിഎഫ് മുന്നേറ്റത്തിന് കേരളാ കോണ്‍ഗ്രസ് എമ്മിന് നിർണായക പങ്കുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ അവകാശവാദം. കിട്ടാക്കാനിയായ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ചു.
നഗരസഭകളിലും പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസിൻ്റെ ബലത്തില്‍ എല്‍ഡിഎഫ് മുന്നേറി. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് കേരളാ കോണ്‍ഗ്രസിൻ്റെ വിലപേശല്‍ . കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിനെ കുറിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇങ്ങനെയാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സീറ്റ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചു . വാർഡ് നറുക്കെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമെ ചർച്ച നടക്കൂ. സീറ്റുകളുടെ കാര്യത്തില്‍ എല്ലാ കക്ഷികള്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.




