ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടർന്ന് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം നെയ്യാറ്റിൻകരയില്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടയ്ക്കാട് സ്വദേശിനി സുനിതകുമാരിയാണ് (40) മരിച്ചത്.

രാവിലെ അടുക്കളയില്‍ ചായ ഉണ്ടാക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. സുനിതകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൻ അഖിലും സമീപവാസികളും ചേർന്ന് ഇവരെ ഉടൻതന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന് സമീപത്തായി ബേക്കറി നടത്തിവരികയായിരുന്നു സുനിത. അപകടസമയത്ത് മകള്‍ ജോലിക്കു പോയിരുന്നെന്നും മകൻ അഖില്‍ വീട്ടിലുണ്ടായിരുന്നെന്നുമാണ് വിവരം. അടുക്കളയില്‍നിന്നാണ് തീ പടർന്നു തുടങ്ങിയത്. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group