video
play-sharp-fill

സൗബിനും ജയസൂര്യയും മികച്ച നടൻമാർ; ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ; മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

സൗബിനും ജയസൂര്യയും മികച്ച നടൻമാർ; ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ; മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

Spread the love


സിനിമാ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൗബിൻ സൗഹിറും ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ജനപ്രിയ ചിത്രം. നിമിഷ സഞ്ജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വാഭാവ നടനായി ജോസഫിലെ പ്രകടനത്തിന് ജോജു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. കാന്തൻ ദി കളർ ഓഫ് ലവറാണ് മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ചലച്ചിത്ര ഗ്രന്ഥമായി എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി ഒരു ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടു.


ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ. മികച്ച കഥാകൃത്തായി ജോയി മാത്യു അങ്കിളിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. കാർബണിന്റെ ഛായാഗ്രാഹകൻ കെ.യു മോഹനനാണ് മികച്ച ക്യാമറാമാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡുനാനി ഫ്രം നൈജീരയ്ക്കു വേണ്ടി തിരക്കഥയെഴുതിയ മുഹസിൻ പരാരിയും, സക്കറിയയും മികച്ച തിരക്കാകൃത്തുക്കളായി തിരഞ്ഞെടുക്കപ്പെട്ടു. മാസ്റ്റർ മിഥുനാണ് മികച്ച ബാലതാരം. വിജയ് യേശുദാസ് മികച്ച ഗായകനും, ശ്രേയാഘോഷ്വാൽ മികച്ച ഗായികയുമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സിങ്ക് സൗണ്ടിന് അനിൽ രാധാകൃഷ്ണനാണ് പുരസ്‌കാരം, മിച്ച ഛായാഗ്രഹകനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് മധു അമ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കുട്ടികളുടെ ചിത്രം അങ്ങനെ അകലെ ദൂരെ എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു.