video
play-sharp-fill

വിവാഹ ബന്ധം വേർപ്പെടുത്തിയ ഭാര്യയുടെ വീട്ടിലെത്തി ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി: ഭർത്താവ് ദാരുണമായി പൊള്ളലേറ്റു മരിച്ചു; ഭാര്യയുടെ വീട്ടിലെത്തി തീകൊളുത്തിയ യുവാവ് വിദേശത്തു നിന്നും എത്തിയത് ദിവസങ്ങൾക്കു മുൻപ്

വിവാഹ ബന്ധം വേർപ്പെടുത്തിയ ഭാര്യയുടെ വീട്ടിലെത്തി ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി: ഭർത്താവ് ദാരുണമായി പൊള്ളലേറ്റു മരിച്ചു; ഭാര്യയുടെ വീട്ടിലെത്തി തീകൊളുത്തിയ യുവാവ് വിദേശത്തു നിന്നും എത്തിയത് ദിവസങ്ങൾക്കു മുൻപ്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: പ്രണയവും വിവാഹവും എല്ലാം തീയിൽ കത്തിത്തീരുന്നത് മലയാളികൾക്ക് ഇന്ന് പുതുമയല്ലാതായിരിക്കുന്നു. കൗമാരപ്രണയിതാക്കളാണ് തീകൊളുത്തി മരിക്കുന്നതിൽ മുന്നിൽ നിന്നിരുന്നതെങ്കിൽ ആറ്റിങ്ങലിലെ ആത്മഹത്യ തികച്ചും വ്യത്യസ്തമാണ്.

ആറ്റിങ്ങലിൽ വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. കിഴുവിലം ചിറ്റാറ്റിൻകര ലക്ഷ്മി ഭവനിൽ താമസിച്ചിരുന്ന മണമ്പൂർ ഒറ്റൂർ സ്വദേശി സുനിലാണ് (33) ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. നാല് മാസം മുമ്പായിരുന്നു ഭാര്യ വിജയലക്ഷ്മിയുമായി സുനിൽ വിവാഹ മോചനം നേടിയത്. അതിത് ശേഷം ഗൾഫിലേക്ക് പോയ ഇയാൾ മെയ് 23 നാണ് ദുബായ് യിൽ നിന്നും തിരിച്ചെത്തി.

ക്വാറന്റീൻ കാലാവധി കഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം രാവിലെ ഭാര്യ താമസിക്കുന്ന കൊടുമൺ കോളനിയിലെ വാടക വീട്ടിലെത്തി പത്ത് വയസുകാരനായ മകൻ വിഘ്‌നേശിനെ കണ്ടിരുന്നു.

ഉടൻ തന്നെ മടങ്ങുകയും ചെയ്തു. വൈകുന്നേരം അഞ്ച് മണിയോടുകൂടി വീണ്ടും ഭാര്യ വീട്ടിൽ എത്തിയ സുനിൽ കൈയ്യിൽ കരുതിയിരുന്ന കന്നാസിൽ നിന്നും പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് വിജയലക്ഷ്മിയുടെ അച്ഛൻ മുരുകൻ പറഞ്ഞു. വൈകിട്ട് വീടിനു പിന്നിൽ ഒരാൾ നിൽക്കുന്നതു കണ്ട് അയൽവാസി ബഹളം വച്ചെങ്കിലും തീകൊളുത്തിയിരുന്നു.

വീട്ടിലുണ്ടായിരുന്നവരും അയൽ വാസികളും ചേർന്നു തീയണച്ചുവെങ്കിലും ഈ സമയത്ത് സുനിൽ മരിച്ചിരുന്നു. കൊവിഡ് 19 സാഹചര്യം പരിഗണിച്ച് മൃതശരീരം മെഡിക്കൽ കോളേജിലേക്ക് മാറ്റുിയിട്ടുണ്ട്. കൊവിഡ് പരിശോധന കഴിഞ്ഞ ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കാനാകൂ.

പ്രത്യേകം സജ്ജമാക്കിയ പി.പി കിറ്റ് ഉൾപ്പടെയുള്ളവ ധരിച്ചെത്തിയ നഗരസഭാ ആരോഗ്യവിഭാഗത്തിലെ ശുചീകരണ വിഭാഗം ജീവനക്കാരാണ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വീടും പരിസരവും നഗരസഭ ആരോഗ്യ വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തു.

വാർഡ് കൗൺസിലർ ജി. തുളസീധരൻ പിള്ള വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് ആറ്റിങ്ങൽ പോലീസിന്റെയും തുടർന്ന് ഫയർഫോഴ്‌സിന്റെയും അടിയന്തിര സഹായം ആവശ്യപ്പെട്ടത്.