play-sharp-fill
കർഷക സമരത്തിന് പിൻതുണ അറിയിച്ച് യൂത്ത് ഫ്രണ്ട് (എം)  ധർണ നടത്തി

കർഷക സമരത്തിന് പിൻതുണ അറിയിച്ച് യൂത്ത് ഫ്രണ്ട് (എം) ധർണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : ഇന്ത്യയിലെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുവാനുള്ള കേന്ദ്ര സർക്കാരിന്റെ കാർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിച്ച് കാർഷികമേഖലയെ നിലനിർത്തുവാനുള്ള അതിജീവനത്തിനു വേണ്ടിയാണ് രാജ്യ തലസ്ഥാനത്ത് കർഷകർ സമരം നടത്തുന്നതെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മറ്റി കർഷക സമരത്തിന് പിന്തുണ അറിയിച്ച് ഗാന്ധി സ്‌ക്വയറിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. നിഖിൽ കൊടുർകാഞ്ഞിരം അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജി എം തോമസ്, ജോസ് പളളിക്കുന്നേൽ, ജോജി കുറത്തിയാടൻ, സജീഷ് സക്കറിയ, ജി സജീവ്, ചീനിക്കുഴി രാധാകൃഷ്ണൻ, കിങ്ങ്സറ്റൻ രാജ, റിഷോഷ് ആഞ്ഞിലിമൂട്ടിൽ, രാജു കടായിത്തറ, ഷിബു,എന്നിവർ പ്രസംഗിച്ചു.