
സ്വന്തം ലേഖിക
തൃശ്ശൂർ : മന്ത്രി ആര്‍. ബിന്ദുവിന്റെ ഫ്ലക്സില്‍ കരിഓയില്‍ ഒഴിച്ച് കെ.എസ്.യു. ജില്ലാ കലക്ടറേറ്റില്‍ സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സിലാണ് കരിഓയില്‍ ഒഴിച്ചത്. കേരളവര്‍മ കോളജില്‍ ടാബുലേഷൻ ഷീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ആരോപിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജമായി നിര്‍മിച്ചതാണ്. കോളജിലെ അധ്യാപകരുടെ ഒത്താശയോടെയാണ് ഇത് നിര്‍മിച്ചത്.
ശ്യാം, പ്രകാശൻ, പ്രമോദ്, നാരായണൻ എന്നീ അധ്യാപകര്‍ ചേര്‍ന്നാണ് കൃത്രിമം നടത്തിയത്. എല്ലാവരും കൂടി എണ്ണിയ മാന്വല്‍ ടാബുലേഷൻ ഷീറ്റ് പുറത്തുവിടാൻ അധികൃതര്‍ തയ്യാറാവണമെന്നും അലോഷ്യസ് സേവിയര്‍ ആവശ്യപ്പെട്ടു. നാളെ മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെ.എസ്.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
35,000 രൂപയുടെ കണ്ണട വെച്ചിട്ടും ജനാധിപത്യവിരുദ്ധമായ നടപടി കാണാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തും. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ മന്ത്രി ആര്‍. ബിന്ദുവിനെ വഴിയില്‍ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു.