
വിശ്വകർമ്മജർക്ക് സഹായം അനുവദിക്കണം: കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് 19 മൂലം ദുരിതത്തിലായി പരമ്പരാഗത വിശ്വകർമ്മജർക്ക് ധനസഹായവും രോഗികളായവർക്ക് ചികിത്സാ സഹായവും അനുവദിക്കണമെന്നു കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊവിഡ് 19 നെ തുടർന്നു രണ്ടാഴ്ചയിലേറെയായി പരമ്പരാഗത മേഖലയിൽ തൊഴിലെടുത്തുകൊണ്ടിരുന്ന പരമ്പരാഗത വിശ്വകർമ്മജർക്ക് തൊഴിൽ പൂർണമായും നഷ്ടപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ഇവരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്നു നടിക്കുന്നത് വിവേചനപരവും മനുഷത്വ രഹിതവുമാണെന്നു യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് കെ.ടി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബാബു കാഞ്ഞിരപ്പള്ളി, ഷിജുമോൻ, സിമോൻ എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0