play-sharp-fill
ടൂറിസ്റ്റ് ബസുകൾക്ക് ഇനി അലങ്കാരപ്പണികൾ പാടില്ല ; ഏകീകൃത നിറം നിർബന്ധമാക്കി

ടൂറിസ്റ്റ് ബസുകൾക്ക് ഇനി അലങ്കാരപ്പണികൾ പാടില്ല ; ഏകീകൃത നിറം നിർബന്ധമാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിൽ ഇനി അലങ്കാരപ്പണികൾ പാടില്ല,ഏകീകൃത നിറം നിർബന്ധമാക്കി.പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്.

ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസപോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി റജിസ്റ്റർ ചെയ്യുന്ന ബസുകളും ഫിറ്റ്‌സ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. മുൻവശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ.

ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി 40 സെന്റീമീറ്റർ ഉയരത്തിൽ എഴുതാം.ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റർ വീതിയാണ് അനുവദിച്ചിട്ടുള്ളത്. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങൾക്ക് അനുവദിച്ച വെള്ളനിറമാണ് കോൺട്രാക്ട് കാരേജ് ബസുകൾക്കും ബാധകമാക്കിയത്.

മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏർപ്പെടുത്തിയത്.

Tags :