5000ത്തോളം വിദേശികൾ കേരളത്തിൽ : എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് സംസ്ഥാന സർക്കാർ

5000ത്തോളം വിദേശികൾ കേരളത്തിൽ : എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്ന വിദേശികളോട് എത്രയും വേഗം കേരളം വിടണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ. നിയന്ത്രിക്കാനാവാത്ത വിധം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നിർദേശം. ഏകദേശം 5000ത്തോളം വിദേശികളാണ് നിലവിൽ കേരളത്തിൽ തങ്ങുന്നത്. ഇവരോടാണ് എത്രയും വേഗം നാടുവിടണമെന്ന നിർദേശം സർക്കാർനൽകിയിരിക്കുന്നത്.

 

ലോകത്തെ 151 രാജ്യങ്ങളെ ബാധിച്ച കൊവിഡ് വൈറസ് ബാധയെ മഹാമാരിയായ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ടെന്നും രോഗബാധയെ തടയാൻ കേരളവും നിരന്തര പരിശ്രമത്തിലാണെന്നും ഇതുസംബന്ധിച്ച അറിയിപ്പിൽ പറയുന്നു. ചില രാജ്യങ്ങൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. ഈ രാജ്യങ്ങളിലെ പൗരൻമാർ കൊവിഡ് ടെസ്റ്റിനായി ജില്ലകളിലെ കോവിഡ് സെല്ലുകളിൽ ബന്ധപ്പെടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജില്ല പ്രതിരോധ സെല്ലിൽ നിന്നും സാമ്പിൾ ശേഖരണം നടത്തിയ ശേഷം ഏറ്റവും അടുത്തുള്ള സെന്ററിൽ കൊവിഡ് 19 പരിശോധന നടത്തും. തുടർന്ന് മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ രാജ്യം വിടാനുള്ള നടപടികൾ വിദേശപൗരൻമാർ സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം. താമസസ്ഥലത്ത് നിന്നും വിമാനത്താവളത്തിലേക്ക് പോകുമ്പോഴും വിമാനത്താവളത്തിൽ എത്തിയാലും കൊവിഡ് 19 പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സർക്കാരിന്റെ ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.