
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ.
സർക്കാരിനുവേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരാകുമെന്നാണ് സൂചന. ഇളവ് നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ കോടതിയെ അറിയിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരയുടെ ആവശ്യത്തിൽ കോടതി തീരുമാനത്തെ അംഗീകരിക്കാനാണ് സർക്കാർ തീരുമാനം.
റോബിൻ വടക്കുംചേരിയുടെയും ഇരയുടെയും വിവാഹത്തിന് സുപ്രീം കോടതി അനുമതി നൽകിയാൽ ജയിലിൽ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിക്കുക.
കേസിലെ ഇരയെ വിവാഹം കഴിക്കാൻ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയിൽ റോബിൻ വടക്കുംചേരി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും.
റോബിനെ വിവാഹം കഴിക്കണമെന്നും, നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഇരയും ഹർജി നൽകിയിരുന്നു.
2016ൽ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെയാണ് റോബിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.