
‘കേരള സ്റ്റോറിക്ക് പിന്നിൽ വർഗീയ അജണ്ട..!! കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാനുള്ള ശ്രമം’: എം.വി.ഗോവിന്ദൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ‘ദി കേരള സ്റ്റോറി ‘ക്ക് പിന്നിൽ വർഗീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണെന്നും കേരളത്തിലെ മതനിരപേക്ഷതയിൽ വിഷം കലക്കാനാണ് ശ്രമമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ്. ആ ശ്രമമാണ് കേരള സ്റ്റോറി എന്ന് പറയുന്ന സിനിമയിലൂടെ അവർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മത സ്പർദ്ദ ഉണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിക്കാൻ പാടില്ല പ്രസംഗം നടത്താൻ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.
ഇത് മത സ്പർദ്ദ ഉണ്ടാക്കുക മാത്രമല്ല വർഗീയ കലാപത്തിലേക്ക് നയിക്കാനുള്ള ആഹ്വാനം നൽകുന്നതാണ്. അത് ഒരുതരത്തിലും കേരളത്തിലെ ആരോഗ്യപരമായ ജീവിതത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല’, എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.