video
play-sharp-fill
‘ദി കേരള സ്‌റ്റോറി’ സംവിധായകന്‍ സുദീപ്‌തോ സെനും നടി ആദാ ശ‌ര്‍മ്മയും വാഹനാപകടത്തില്‍ പെട്ടു; ആരോഗ്യവിവരം പങ്കുവച്ച്‌ താരം…..

‘ദി കേരള സ്‌റ്റോറി’ സംവിധായകന്‍ സുദീപ്‌തോ സെനും നടി ആദാ ശ‌ര്‍മ്മയും വാഹനാപകടത്തില്‍ പെട്ടു; ആരോഗ്യവിവരം പങ്കുവച്ച്‌ താരം…..

സ്വന്തം ലേഖിക

മുംബയ്: വിവാദമായ ‘ദി കേരള സ്‌റ്റോറി’ ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്തോ സെനും മുഖ്യവേഷം ചെയ്‌ത നടി ആദാ ശ‌ര്‍മ്മയും വാഹനാപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകള്‍.

കരീംനഗറില്‍ ‘ഹിന്ദു ഏക്‌താ യാത്ര’യില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ ഞായറാഴ്‌ചയോടെയാണ് സംഭവം. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വൈകാതെ തന്നെ ആരോഗ്യവിവരം അറിയിച്ച്‌ ഇരുവരുടെയും ട്വീറ്റ് പുറത്തുവന്നു. പ്രശ്‌നങ്ങളില്ലെന്നും ഗുരുതരമായി ഒന്നുമില്ലെന്നും അന്വേഷണങ്ങള്‍ക്കും കരുതലിനും നന്ദി പറയുന്നതായും നടി ആദാ ശ‌ര്‍മ്മ കുറിച്ചു.

അടിയന്തര ആരോഗ്യ പ്രശ്‌നമുണ്ടായതിനാല്‍ കരീം നഗറിലേക്ക് പോകാനാവില്ലെന്നും കരീംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നായി സുദീപ്‌തോയും അറിയിച്ചു.