ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിര്‍ജ്ജലീകരണവും അണുബാധയുമാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമെന്ന് വിവരം

Spread the love

സ്വന്തം ലേഖിക

മുംബെെ: കേരള സ്റ്റോറി എന്ന വിവാദ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബയിലെ കോകിലാബൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് സുദീപ്തോ സെന്നിനെ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ജ്ജലീകരണവും അണുബാധയുമാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണം എന്നാണ് വിവരം.

ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാൻ സാദ്ധ്യlയുള്ളതായും സുദീപ്തോ സെൻ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

അതേസമയം സുദീപ്തോ സെന്നും കേരള സ്റ്റോറിയിലെ മുഖ്യവേഷം ചെയ്‌ത നടി ആദാ ശ‌ര്‍മ്മയും കഴിഞ്ഞ ആഴ്ചയില്‍ വാഹനാപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നാലെ തന്നെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല എന്ന് ആദാ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.