
കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ലക്ഷ്യം കേരള വിരുദ്ധത പ്രചരിപ്പിക്കലാണെന്ന് എം വി ഗോവിന്ദന്‍
സ്വന്തം ലേഖകൻ
കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ലക്ഷ്യം കേരള വിരുദ്ധത പ്രചരിപ്പിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കശ്മീര്‍ ഫയല്‍ എന്ന പേരില്‍ കശ്മീരിനെതിരെ സിനിമ നിര്‍മ്മിച്ച പോലെയാണിതും. ഇവിടെ കേരള വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയുമാണ് പ്രചരിപ്പിക്കുന്നത്. മത നിരപേക്ഷത തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും മുനയന്‍കുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ 75ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതനിരപേക്ഷത തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് വലതുപക്ഷ ശക്തികള്‍ ഒഴുക്കുന്നത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ വിഷം കലര്‍ത്തുന്ന സമീപനമാണിതെല്ലാം. അത്യന്തം അപകടകരമായ അവസ്ഥയാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.