വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയന്റെ കൂട്ടധർണ്ണ വ്യാഴാഴ്ച നടക്കും
സ്വന്തം ലേഖകൻ
കോട്ടയം: എൻജിഒ യൂണിയൻ ഇന്ന് എല്ലാ ഏരിയ കേന്ദ്രങ്ങളിലും കൂട്ടധർണ്ണ സംഘടിപ്പിക്കുന്നു. കോട്ടയം സിവിൽ സ്റ്റേഷനിൽ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ധർണ്ണ ഉദ്ഘാടനം ചെയ്യും. കോട്ടയം ടൗണിൽ സംസ്ഥാനകമ്മറ്റിയംഗം ഇ മുഹമ്മദ് ബഷീറും പാലായിൽ സംസ്ഥാനകമ്മറ്റിയംഗം കെ വിജയകുമാറും ആർപ്പൂക്കര-ഏറ്റുമാനൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ ടി തെക്കേടവും ചങ്ങനാശ്ശേരിയിൽ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാറും കാഞ്ഞിരപ്പള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാറും പാമ്പാടിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം വി സാബുവും വൈക്കത്ത് സംസ്ഥാനകമ്മറ്റിയംഗം മനോജും ഉദ്ഘാടനം ചെയ്യും.
ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക; പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ജനോന്മുഖ സിവിൽ സർവീസിനായുള്ള പ്രവർത്തനം ശക്തിപ്പെടുത്തുക, വർഗ്ഗീയതയെ ചെറുക്കുക, ഫെഡറലിസം സംരക്ഷിക്കുക; കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രക്ഷോഭം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടധർണ്ണയുടെ ആവശ്യങ്ങൾ വിശദീകരിച്ച് എല്ലാ യൂണിറ്റുകളിലും കോർണർ യോഗങ്ങളും പ്രകടനങ്ങളും നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ജീവനക്കാരും അതാത് ഏരിയയിൽ രാവിലെ 11 മുതൽ നടക്കുന്ന ധർണ്ണയിൽ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.