സിസ്റ്റർ ലിൻഡ മുതൽ മേബിൾ ജോസഫ് വരെ…! മൂന്ന് പതിറ്റാണ്ടിനിടെ മഠങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത് 18 കന്യാസ്ത്രീകൾ ; ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം സമൂഹത്തിന്റെ കണ്ണ് തുറക്കാൻ..? കന്യാസ്ത്രീ മഠങ്ങളിലെ കിണറുകൾ മരണക്കിണറുകളാകുമ്പോൾ
ഏ.കെ ശ്രീകുമാർ
കോട്ടയം : കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിൽ മരിച്ച നിലയിൽ കണ്ടെത്തുന്ന കന്യാസ്ത്രീകളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും വർദ്ധിച്ച് വരികെയാണ്. എന്നിട്ട് പോലും ഇതിനെതിരെ ചെറുവിരലനക്കാൻ അധികൃതർക്കോ കത്തോലിക്കാ സഭയ്‌ക്കോ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 18 കന്യാസ്ത്രീകളെയാണ് കോൺവെന്റ് കിണറുകളിലും മഠത്തിലെ ജലസംഭരണിയിലുമായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ ഏറ്റവും ഒടുവിലത്തേത് ഇന്ന് കൊല്ലം കുരീപ്പുഴ കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേബിൾ ജോസഫിന്റേതാണ്. ഇന്ന് രാവിലെയാണ് മേബിളിലെ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭുരിപക്ഷം കേസുകളിലും കൃത്യമായ അന്വേഷണങ്ങൾ നടക്കുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച അഭയാ കൊലക്കേസ് മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമാകുന്നത്. എന്നാൽ നീണ്ട 28 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് അഭയാ കേസിൽ വിധിയുണ്ടായത് എന്നും ശ്രദ്ധേയമാണ്.
കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ 1992ൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസിൽ നീതി ലഭിച്ചപ്പോൾ കേരളത്തിലെ മറ്റ് കന്യാസ്ത്രീ ദുരൂഹമരണങ്ങളിലേക്കും കേരളം വിരൽചൂണ്ടേണ്ടതും അത്യാവശ്യനമാണ്.
കന്യാസ്ത്രീ മഠങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ കണക്കുകൾ ചുവടെ
1. 1987: വാഗമണ്ണിലെ എസ്.എച്ച് മഠത്തിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിൻഡ
2. 1990: കൊല്ലം തില്ലേരിയിൽ കൊല്ലപ്പെട്ട സിസ്റ്റർ മഗ്‌ദേല
3. 1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയ
4. 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേഴ്‌സി
5. 1994: പുൽപള്ളി മരകാവ് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ആനീസ്
6. 1998: പാലാ കോൺവെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റർ ബിൻസി
7. 1998: കോഴിക്കോട് കല്ലുരുട്ടി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജ്യോതിസ്
8. 2000: പാലാ സ്‌നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ പോൾസി
9. 2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ ആൻസി വർഗീസ്
10. 2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റർ ലിസ
11. 2008: കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അനുപ മരിയ
12. 2011: തിരുവനന്തപുരം പൂങ്കുളത്തെ കോൺവെന്റിലെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേരി ആൻസി
13. 2015 : പാലായിലെ ലിസ്യൂ കോൺവെന്റിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അമല
14. 2015 : വാഗമൺ ഉളുപ്പുണി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിസ മരിയ
15. 2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുർ കോൺവെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റർ സൂസൻ മാത്യു.
16. 2020: തിരുവല്ലയിലെ മഠത്തിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ
17. 2021 : കാക്കനാട് വാഴക്കാലയിൽ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡോട്ടേസ് ഓഫ് സെന്റ് തോമസ് കോൺവെന്റിലെ സിസ്റ്റർ ജെസീന തോമസ്
18. കൊല്ലം കുരീപ്പുഴയിൽ കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേബിൾ ജോസഫ്.
നന്നേ ചെറുപ്പത്തിൽ തന്നെ ഭക്തിയുടെയും വിശ്വാസത്തിന്റെയും വഴികളിലേക്ക് ജീവിതം സമർപ്പിച്ച ഈ സ്ത്രീ ജിവിതങ്ങൾ പുറം ലോകമറിയാത്ത കാരണങ്ങളാലാണ് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. ഒന്നിന് പിന്നാലെ ഒന്നായി ദുരൂഹ മരണങ്ങൾ ആവർത്തിക്കുമ്പോഴും അത് കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ സ്പർശിക്കുന്നില്ല എന്നതാണ് ഏറെ പേടിപ്പെടുത്തുന്ന യാഥാർത്ഥ്യം.