അഭിനയം അറിഞ്ഞില്ലെങ്കിലും വേണ്ടില്ല: കൂടെ കിടന്നാൽ മതി: തെരുവിലിരുന്ന് പ്രതിഷേധിച്ച്‌ തുണിയഴിച്ച വനിതാ താരം തുറന്ന് പറയുന്നു

തേർഡ് ഐ ബ്യൂറോ

ഹൈദരബാദ്: സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചതിൻ്റെ പേരിൽ കൂടെ കിടക്കാൻ ക്ഷണിച്ചവർക്കെതിരെ നടു റോഡിൽ തുണിയിച്ച് പ്രതിഷേധിച്ച നടിയാണ് ശ്രീ റെഡ്ഢി. പല പ്രമുഖ തങ്ങൾക്ക് എതിരെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ട് ഉള്ള താരം ടോളിവുഡിനെ ഞെട്ടിച്ചിരുന്നു. അഭിനയ ലോകത്തിൽ നിൽക്കുന്നതിന് ഒപ്പം തന്നെ താരം സാമൂഹിക മാധ്യമത്തിൽ സജീവം ആണ്.

ശ്രീ റെഡ്ഢി സിനിമാലോകത്ത് ഒരുപാട് വിവാദങ്ങൾക്ക് തിരികൊളിത്തിയ താരസുന്ദരിയാണ്. തെലുങ്ക് സിനിമകളിൽ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. നടിയുടെ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ വൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഇപ്പോൾ താൻ നേരിട്ട പല കാര്യങ്ങളും ശ്രീ റെഡ്ഢി തുറന്ന് പറയുകയാണ്. സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് എതിരെ പ്രതിഷേധിച്ചു 2018 ഏപ്രിലിൽ തെലുഗു ഫിലിം ചേംബർ ഓഫ് കോമേഴ്‌സിന് മുന്നിൽ പാതി തുണി അഴിച്ചു നിന്ന് താരം പ്രതിഷേധിച്ചിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് താരം ടെലിവിഷൻ അവതരണ രംഗത്ത് സജീവമായിരുന്നു.

തെലുഗു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒരുപാട് ചട്ടങ്ങൾ ഉണ്ടെന്നും അതിൽ സംവിധായകന്മാർക്ക് ഒപ്പം കിടന്നു കൊടുക്കാൻ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു.

പല നിർമ്മാതാക്കളിൽ നിന്നും ഇ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മുൻപ് താൻ പലർക്കും വഴങ്ങിയിട്ടുണ്ട്. അവർക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്ന് താരം കൂട്ടിച്ചേർത്തു.