video
play-sharp-fill

ലൈംഗിക തൊഴിലാളികൾക്കും കൊവിഡ് ബാധ: കൊവിഡ് ഭീതിയിൽ ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ആരും വിളിക്കാതെയായി; ദുരിതത്തിലായി ലൈംഗിക തൊഴിലാളികൾ; തുറന്നു പറച്ചിലുമായി നളിനി ജമീല

ലൈംഗിക തൊഴിലാളികൾക്കും കൊവിഡ് ബാധ: കൊവിഡ് ഭീതിയിൽ ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ആരും വിളിക്കാതെയായി; ദുരിതത്തിലായി ലൈംഗിക തൊഴിലാളികൾ; തുറന്നു പറച്ചിലുമായി നളിനി ജമീല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്ത് എല്ലാ മേഖലകളിലും പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. വിദ്യാഭ്യാസം അടക്കം മറ്റുള്ള എല്ലാ മേഖലകളും ഓൺലൈനിലേയ്ക്കു വഴി തേടിയപ്പോൾ, തൊഴിലില്ലാതെ ആയ ഒരു വിഭാഗം ഉണ്ട്. ലൈംഗിക തൊഴിലാളികളാണ് അവർ. ഓൺലൈിനിലൂടെ ലൈംഗിക തൊഴിൽ അസാധ്യമാണല്ലോ. ഈ സാഹചര്യത്തിലാണ് ലൈംഗിക തൊഴിലാളികളുടെ ജീവിതം തുറന്ന പറഞ്ഞ, മുൻ ലൈംഗിക തൊഴിലാളിയായ നളിനി ജമീലയുടെ പുതിയ പുസ്തകമാണ് ഇപ്പോൾ വിപണിയിൽ ഇറങ്ങിയിരിക്കുന്നത്.

കൊവിഡുകാലത്തെ ലൈംഗിക വിചാരങ്ങൾ എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം പുറത്തു വന്നിരിക്കുന്നത്. ലൈംഗിക തൊഴിലാളികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീതിയാണ് അപരിചിതത്വം. അപരിചിതമായ മേഖലകളിൽ നിന്നും അപരിചിതമായ സ്ഥലത്തു നിന്നുമാണ് പലപ്പോഴും ഇവർക്കൊപ്പം ഇടപാടുകാർ എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന സാഹചര്യത്തിലാണ് പലപ്പോഴും ലൈംഗിക തൊഴിലാളികൾ വഴങ്ങിക്കൊടുക്കേണ്ടി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരക്കാരിൽ നിന്നും കൊവിഡ് രോഗം പടരാനുള്ള സാധ്യത ഏറെയാണ് എന്നു നളിനി ജമീല വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അപരിചിതമായ ആളുകളുമായി ലൈംഗിക ബന്ധം ഏർപ്പെടാൻ ആളുകൾ പൊതുവേ തയ്യാറാകുന്നില്ല. ഇത് തന്നെയാണ് ഇപ്പോൾ കൊവിഡ് കാലത്ത് ലൈംഗിക തൊഴിലാളികളുടെ ജീവിതം പട്ടിണിയിൽ ആക്കിയത്.

പലരും ലൈംഗിക തൊഴിലിനായി തയ്യാറായി രംഗത്ത് എത്തുന്നില്ല. കൊവിഡ് ഭീതിയും, കൊവിഡ് ബാധിച്ചാൽ റൂട്ട് മാപ്പ് എടുക്കുന്നതുമാണ് ഇപ്പോൾ ഇത്തരക്കാരെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ കൊവിഡ് കാലം ലൈംഗിക തൊഴിലാളികൾക്കു പട്ടിണിക്കാലമാണ്.