video
play-sharp-fill

അരിക്ക് സ്ത്രീകളുടെ പേരിടുന്നത് എന്തുകൊണ്ട്? മറുപടിയുമായി കൃഷി വകുപ്പ് മന്ത്രി

അരിക്ക് സ്ത്രീകളുടെ പേരിടുന്നത് എന്തുകൊണ്ട്? മറുപടിയുമായി കൃഷി വകുപ്പ് മന്ത്രി

Spread the love

അരിക്ക് എന്തുകൊണ്ടാണ് സ്ത്രീകളുടെ പേര് ഇടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അത് ആലോചിച്ചു തല പുകയ്ക്കണ്ട. ഉത്തരം കൃഷി വകുപ്പ് മന്ത്രി തന്നെ നൽകി. പ്രത്യുൽപാദനശേഷിയെയും സ്ത്രീകളെയും ബന്ധപ്പെടുത്തിയാണ് മന്ത്രിയുടെ മറുപടി. ” വിത്തുകൾക്ക് സ്ത്രീകളുടെ പേരിടുന്നത് പ്രത്യുൽപാദന കഴിവുള്ളതു കൊണ്ടാണ്. പ്രസവിക്കാനുള്ള കഴിവ് മുട്ടയിടാനുള്ള കഴിവ്, തുടങ്ങിയവ സ്ത്രീ വിഭാഗത്തിൽ പ്പെട്ടവർക്കുള്ളതാണ് അതുകൊണ്ടാണ് വിത്തുകൾക്ക് സ്ത്രീകളുടെ പേര് നൽകുന്നത്.

പൂവൻകോഴി മുട്ടയിട്ടതായോ പുരുഷൻ പ്രസവിച്ചതായോ കേട്ടിട്ടില്ല അതുകൊണ്ട് പുരുഷന്മാർ അതിൽ അസ്വസ്ഥരാകേണ്ട” മന്ത്രി രസകരമായി പറഞ്ഞു.

കോട്ടയം പ്രസ് ക്ലബ്ബിന്റെ ഗ്രീൻപീസ് എന്ന ജൈവ പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചോദ്യം ഉയർന്നതും മന്ത്രി രസകരമായി ഉത്തരം നൽകിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group