play-sharp-fill
രണ്ട് റണ്ണിനിടെ കൊഴിഞ്ഞത് അഞ്ച് വിക്കറ്റ്: വിദർഭയെ കെട്ട് കെട്ടിച്ച് കേരളത്തിന്റെ പേസ് പട: പിടിച്ചു നിന്നാൽ കേരളത്തിന് ചരിത്രമാകാം

രണ്ട് റണ്ണിനിടെ കൊഴിഞ്ഞത് അഞ്ച് വിക്കറ്റ്: വിദർഭയെ കെട്ട് കെട്ടിച്ച് കേരളത്തിന്റെ പേസ് പട: പിടിച്ചു നിന്നാൽ കേരളത്തിന് ചരിത്രമാകാം

സ്പോട്സ് ഡെസ്ക്

വയനാട്: സേഫ് സോണിൽ നിന്ന് വിദർഭയെ കേരളത്തിന്റെ പേസർമാർ ദുരന്തത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു. 169 -2 എന്ന നിലയിൽ നിന്നു വിദർഭ തകർന്നടിഞ്ഞത് 172 ന് ഏഴ് എന്ന നിലയിലേയ്ക്കാണ്. പടു കൂറ്റൻ ലീഡ് പ്രതീക്ഷിച്ച വിദർഭയുടെ ലീഡ് കഷ്ടിച്ച് നൂറ് കടന്നു. നന്ദി പറയേണ്ടത് പിച്ചറിഞ്ഞ് പന്തെറിഞ്ഞ കേരളത്തിന്റെ പേസർമാർക്കാണ്.
രഞ്ജി ട്രോഫി സെമിയില്‍ കേരത്തിനെതിരെ വിദര്‍ഭ 102 ണ്‍സ് ലീഡിൽ ഒതുങ്ങി. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 175ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭ 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. കേരളം ഒന്നാം ഇന്നിങ്‌സില്‍ 106 റണ്‍സാണ് നേടിയത്. 
സന്ദീപ് വാര്യരുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വലിയ ലീഡിലേക്ക് പോകുന്നതില്‍ നിന്ന് വിദര്‍ഭയെ പിടിച്ചു നിര്‍ത്തിയത്. ബേസില്‍ തമ്പി മൂന്നും നിതീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി.  75 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫൈസ് ഫസലാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. അരുണ്‍ കാര്‍ത്തിക് (10), ജലജ് സക്‌സേന (0) എന്നിവരാണ് ക്രീസില്‍. 
ഒരു ഘട്ടത്തില്‍ 170ന് രണ്ട് എന്ന നിലയിലായിരുന്നു വിദര്‍ഭ. എന്നാല്‍ രണ്ട് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇതോടെ 172ന് ഏഴ് എന്ന നിലയായി. വൈകാതെ 183ന് എട്ടിലേക്കും 194ന് ഒമ്പതിലേക്കും സന്ദര്‍ശകര്‍ വീണു. വാലറ്റത്ത് ഉമേഷ് യാദവ് (പുറത്താവാതെ എട്ട് പന്തില്‍ 17) നടത്തിയ പ്രകടനമാണ് ലീഡ് 100 കടത്തിയത്.