കനത്ത മഴയിൽ മീനച്ചിലാർ കരക്കവിഞ്ഞൊഴുകി; അയർക്കുന്നം, ഏറ്റുമാനൂർ, ആറുമാനൂർ വഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ശ്രദ്ധിക്കുക !

Spread the love

സ്വന്തം ലേഖകൻ  

കോട്ടയം: കനത്ത മഴയിൽ മീനച്ചിലാർ കരക്കവിഞ്ഞെഴുകിയതിനെ തുടർന്ന് അയർക്കുന്നം, ഏറ്റുമാനൂർ, ആറുമാനൂർ വഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.

റോഡുകളിലേക്ക് വെള്ളം ഇരച്ച് കയറിയതിനാൽ വെള്ളക്കെട്ട് രൂക്ഷം. അയർകുന്നം, ഏറ്റുമാനൂർ, ആറുമാനൂർ വഴിയുള്ള റോഡ് ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുമാനൂരിൽ ചില ജംഗ്ഷനുകളിൽ ബസ് ഗതാതം തടസ്സപ്പെട്ടതിനാൽ ബസ് ആശ്രിതരായ ആളുകള്‍ക്ക് യാത്ര ദുഷ്ക്കരമായി.

വെള്ളം കയറിയത് അറിയാതെ വലിയ വാഹനങ്ങളുമായി വരുന്ന ആളുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി നിൽക്കുകയാണ്. മഴക്ക് ഇനിയും ശമനം ഇല്ലാതിരുന്നാൽ വെള്ളം കയറാനാണ് സാധ്യത.

അതേസമയം കോട്ടയത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.