തലസ്ഥാനത്ത് പൊലീസുകാരുടെ ഹെൽമെറ്റിനും രക്ഷയില്ല :  പൊലീസുകാരുടെ ബൈക്കിൽ നിന്നും പെട്രോളും ഹെൽമെറ്റും മോഷ്ടിച്ച് കള്ളന്മാർ ; മോഷണം നടത്തിയവർക്ക് പിന്നാലെ വാലും തുമ്പും ഇല്ലാതെ പൊലീസും

തലസ്ഥാനത്ത് പൊലീസുകാരുടെ ഹെൽമെറ്റിനും രക്ഷയില്ല : പൊലീസുകാരുടെ ബൈക്കിൽ നിന്നും പെട്രോളും ഹെൽമെറ്റും മോഷ്ടിച്ച് കള്ളന്മാർ ; മോഷണം നടത്തിയവർക്ക് പിന്നാലെ വാലും തുമ്പും ഇല്ലാതെ പൊലീസും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസുകാരുടെ ഹെൽമെറ്റിനും രക്ഷയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈക്കുകളിൽ നിന്നാണ് മോഷണം പോയത്.

മോഷണ വിവരം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിനെ തുടർന്ന് സുരക്ഷയ്ക്കിട്ടിരുന്ന പൊലീസുകാരുടെ ബൈക്കുകളിൽ നിന്നാണ് ഹെൽമെറ്റും പെട്രോളും മോഷണം പോയത്. ആറ് ബൈക്കുകളിൽ നിന്ന് പെട്രോളും രണ്ട് ഹെൽമെറ്റുമാണ് മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മോഷ്ടാക്കളെ കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. ഞായറാഴ്ച പുലർച്ചെ 1.30യോടെയാണ് സംഭവം നടന്നത്.കാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് രണ്ട് പേർ പെട്രോൾ മാറ്റുന്നത് കണ്ട വഴിയാത്രക്കാർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് വരുന്നത് കണ്ട് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

Tags :