play-sharp-fill
ഭാര്യയുടെ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം ആവശ്യപ്പെട്ടു ; യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഭാര്യയുടെ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം ആവശ്യപ്പെട്ടു ; യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം ആവശ്യപ്പെട്ടു. യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനാപുരം സ്വദേശിയും എ ഐ വൈ എഫ് പത്തനാപുരം മണ്ഡലം സെക്രട്ടറിയുമായ അർഷാദിനാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയത്.

യുവാവിന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിടുമെന്നും ഇത് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അർഷാദിന് ഫോൺ വന്നത്.തുടർന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്‌സ് ആപ്പിൽ അയക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനോട് ഗൂഗിൾ പേ വഴി അയ്യായിരം രൂപ ഉടൻ അയയ്ക്കണമെന്നാണിവർ ആവശ്യപ്പെട്ടത്. ഫോൺ കോൾ തുടർച്ചയായി വന്നതോടെ ഇയാൾ സൈബർ സെല്ലിൽ പരാതി നൽകി. മഹാരാഷ്ട്രയിൽ നിന്നുമാണ് ഭീഷണി വന്നതെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചു.