video
play-sharp-fill

കേരളാ പോലീസ് ജ്വാല 2.0 സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു; കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം  നിർവഹിച്ചു

കേരളാ പോലീസ് ജ്വാല 2.0 സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു; കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: കേരളാ പോലീസ് ജ്വാല 2.0 സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു.

ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി മാർച്ച് 2, 3 തീയതികളിൽ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11.30 മണിക്ക് കോട്ടയം ദർശന അക്കാഡമിയിൽ നടന്ന ഉദ്ഘാടന യോഗം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .

ജില്ലാ പോലീസ് അഡിഷണൽ എസ് പി വി സുഗതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോബി മഞ്ഞക്കാലയിൽ മുഖ്യാതിഥി ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ ഷൈനി ഫിലിപ്പ് , സി ജോൺ ( DYSP നാർക്കോട്ടിക് സെൽ ) എന്നിവർ ആശംസകൾ അർപ്പിച്ചു . ദർശന അക്കാഡമി ഡയറക്ടർ ഫാദർ ജിനു മച്ചുകുഴിയിൽ സ്വാഗതവും , ADNO മാത്യു പോൾ നന്ദിയും രേഖപ്പെടുത്തി .

1000 – ത്തോളം വനിതകളും പെൺകുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു .