
അയല്‍ക്കാരന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി ; അന്വേഷിക്കാന്‍ വന്ന പൊലീസുകാര്‍ കണ്ടത് വീടിനുള്ളില്‍ ചാരായം വാറ്റുന്ന ഗൃഹനാഥനെ : സംഭവം തൊടുപുഴയില്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: ലോക് ഡൗണില്‍ സംസ്ഥാനത്ത് പലയിടത്തും ചാരായം വാറ്റും വ്യാജമദ്യ നിര്‍മ്മാണവും നടത്തുന്നവരെ എക്‌സൈസും പൊലീസ് ഉദ്യോഗസ്ഥരും പിടികൂടുന്നുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സംഭവിച്ചത.
അയല്‍ക്കാരന്‍ വീടില്‍ ബഹളമായതോടെ പൊറുതി മുട്ടിയ അയല്‍ക്കാര്‍ ഒടുവില്‍ പരാതിയുമായി സ്റ്റേഷനിലെത്തി. സമീപവാസികളുടെ പരാതിയില്‍ അന്വേഷിക്കാന്‍ ചെന്ന പൊലീസ് വീടിനകത്ത് കണ്ടത് അവിശ്വസനീയമായ കാഴ്ചകളാണ്. തൊടുപുഴ തെക്കുംഭാഗത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി അന്വേഷിക്കാനായി എത്തിയ പൊലീസ് കണ്ടത് ചാരായം വാറ്റുന്ന ഗൃഹനാഥനെ ആണ്. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 700 മില്ലി വാറ്റ് ചാരായവും 50 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. തുടര്‍ന്ന് ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചവുട്ടാനിയില്‍ വീട്ടില്‍ ജെയിംസ് എന്നയാളെയാണ് തൊടുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വീടിനുള്ളില്‍ തന്നെ വാറ്റിയ ചാരായം കുടിച്ച ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു.
എന്നാല്‍ ഇയാളുടെ കോലാഹലം സഹിക്കാന്‍ കഴിയാതായതോടെയാണ് സമീപവാസികളില്‍ ചിലര്‍ പൊലീസില്‍ വിളിച്ച് പരാതിപ്പെട്ടത്. പൊലീസെത്തുമ്പോള്‍ ഇയാള്‍ വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രൊബേഷന്‍ എസ്.ഐ വിദ്യ, എസ്.ഐ. പൗലോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, സുനില്‍, അന്‍സ്, സാബിന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.