‘വിശ്വസിക്കാം’ ഇത് കേരളാ പോലീസാണ് ‘, രാത്രി യാത്രയിൽ ടയറിന്റെ കാറ്റു പോയി വഴിയിൽ കുടുങ്ങിയ യുവതിക്ക് രക്ഷകരായി കേരളത്തിന്റെ സ്വന്തം പോലിസ്
സ്വന്തം ലേഖിക
തൃശ്ശൂർ : രാത്രി ഒറ്റയ്ക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോകുമ്പോഴാണ് യുവതിയുടെ കാറിൻറെ ടയർ പഞ്ചറായത്. രാത്രി ആരും സഹായിക്കാനില്ലാതെ നടു റോഡിൽ നിന്ന യുവതി രണ്ടും കൽപ്പിച്ച് എമർജൻസി നമ്പറായ 112 ൽ വിളിച്ചു.
തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ നിന്നും കൊരട്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് സന്ദേശം പാഞ്ഞു. പത്തുമിനിട്ടിനകം തന്നെ കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌പെയർ ടയർ ഘടിപ്പിക്കുന്നതിന് മെക്കാനിക്കിൻറെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കിയപ്പോൾ പോലീസ് സംഘം മെക്കാനിക്കിനെ വിളിച്ചുവരുത്തി. തുടർന്ന് ടയർ മാറ്റി ഘടിപ്പിച്ചു. മറ്റ് ടയറുകളിൽ ആവശ്യത്തിന് കാറ്റില്ലെന്ന് സംശയം തോന്നിയതിനാൽ ഏകദേശം നാലു കിലോമീറ്റർ അകലെയുള്ള വർക്ക് ഷോപ്പിലേയ്ക്ക് കാർ കൊണ്ടുപോകാമെന്ന് പോലീസ് നിർദ്ദേശിച്ചു.
അങ്ങനെ ശബ്‌നയും പോലീസ് സംഘവും വർക്ക് ഷോപ്പിലെത്തി കട തുറപ്പിച്ച് ടയറുകൾ പരിശോധിച്ചു. കാറ്റ് പോയ ടയറിൻറെ കേടുപാടുകൾ നീക്കി.
കടലുണ്ടി സ്വദേശിനിയായ ശബ്‌ന എന്ന യുവതിക്കാണ് പോലീസിൻറെ പുതിയ സ്ത്രീസുരക്ഷാ പദ്ധതിയായ നിഴൽ മുഖേന സഹായം ലഭിച്ചത്. സംഭവം വിവരിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടു. വലിയ അഭിനന്ദനമാണ് പൊലീസിൻറെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.