video
play-sharp-fill

Monday, May 19, 2025
HomeMainഫോണില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തും, ഇത്തരം ആപ്പുകള്‍ ഒരിക്കലും ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേരള...

ഫോണില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തും, ഇത്തരം ആപ്പുകള്‍ ഒരിക്കലും ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Spread the love

തിരുവനന്തപുരം : സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യുന്ന ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്.

എളുപ്പത്തില്‍ ലോണ്‍ ലഭിക്കുമെന്ന പേരില്‍ ഒരുപാട് ആപ്പുകള്‍ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പില്‍ പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോണ്‍ടാക്‌ട് വിവരങ്ങള്‍ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവർ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ലെന്ന് പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ അറിയിച്ചു.

ആപ്പ് ഉപയോഗിച്ച്‌ ഫോണില്‍ നിന്ന് അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാൻ സാദ്ധ്യതയുണ്ട്. ഫോട്ടോയും മറ്റും അവർ കൈക്കലാക്കിയേക്കും. വായ്പ നല്‍കിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിങ്ങള്‍ക്കെതിരെ ഉപയോഗിച്ചേക്കാം. നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങള്‍ അവരില്‍ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോണ്‍ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ എത്രയും വേഗം 1930 എന്ന ഫോണ്‍ നമ്ബറില്‍ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://www.facebook.com/photo.php?fbid=1105061764981076&set=a.358149746338952

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments