video
play-sharp-fill
ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നവരാണോ..! നിങ്ങളുടെ മൊബൈലിന്റെ ഐപിയും സ്ഥിരം സന്ദർശിക്കുന്ന സൈറ്റുകളും പൊലീസ് നിരീക്ഷണത്തിൽ; അശ്‌ളീല സൈറ്റുകൾ നിരന്തരം സന്ദർശിക്കുന്നവർ കുടുങ്ങിയേക്കും

ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നവരാണോ..! നിങ്ങളുടെ മൊബൈലിന്റെ ഐപിയും സ്ഥിരം സന്ദർശിക്കുന്ന സൈറ്റുകളും പൊലീസ് നിരീക്ഷണത്തിൽ; അശ്‌ളീല സൈറ്റുകൾ നിരന്തരം സന്ദർശിക്കുന്നവർ കുടുങ്ങിയേക്കും

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനത്ത് ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നവരാണോ നിങ്ങൾ. എങ്കിൽ, നിങ്ങളുടെ ഫോണിന്റെ ഐപി വിലാസവും നിങ്ങൾ നിരന്തരം സന്ദർശിക്കുന്ന വെബ് സൈറ്റ് വിലാസവും അടക്കം പൊലീസിന്റെ കൈകളിലുണ്ട്. എല്ലാം നിങ്ങളുടെ ജയിലിലേയ്ക്കുള്ള വഴിയായേക്കാം..!

അശ്ലീല സൈറ്റുകളും മറ്റു പോൺ ഉള്ളടക്കങ്ങളും പതിവായി കാണുന്നവർ ഇനി പൊലീസിന്റെ നിരീക്ഷണവലയത്തിനുള്ളിൽ. ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നവരെ പൊക്കാൻ ഉത്തർപ്രദേശ് പൊലീസാണ് പദ്ധതി തയ്യാറാക്കിയത്. അത്തരം ഉള്ളടക്കം കാണുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും അവരുടെ ഡിജിറ്റൽ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യും..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.പി പൊലീസിന്റെ 1090 സർവീസിന് കീഴിലാണ് ഓൺലൈൻ നിരീക്ഷണം നടക്കുന്നത്. ഇതിന് കീഴിൽ, ഒരു പൊലീസ് ടീം മുഴുവൻ സമയവും ഇന്റർനെറ്റിൽ അശ്ലീല വിഡിയോ കാണുന്നവരെ നിരീക്ഷിക്കും.. ഇതിന്റെ ഡേറ്റയും പൊലീസ് ശേഖരിക്കും.

ഒരാൾ അശ്ലീല വെബ്സൈറ്റിലേക്ക് പോയാൽ യുപി പൊലീസിന്റെ 1090 സർവീസ് വെബ്സൈറ്റിൽ നിന്നുള്ള പോപ്പ്അപ്പ് അലർട്ട് കാണിക്കും. അവരുടെ ഡേറ്റ പൊലീസ് റെക്കോർഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ഉപയോക്താവിനെ അറിയിക്കും. ഇതിനൊപ്പം തന്നെ, സേവനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി സോഷ്യൽ മീഡിയ സൈറ്റുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ 1090 ഡിജിറ്റൽ ക്യാംപെയ്‌നും നടത്തുന്നുണ്ട്. ഇത്തരം അശ്ലീലത്തിന് ഇരയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

പൈലറ്റ് പ്രോജക്ടായി യു.പിയിലെ ആറ് ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയതെന്നും ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നുമാണ് പൊലീസ് റിപ്പോർട്ട്.