play-sharp-fill
ഗൾഫിൽ നിന്നും എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു ; ഒടുവിൽ കൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതിയുടെ മൊഴി : മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലൂടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഗൾഫിൽ നിന്നും എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു ; ഒടുവിൽ കൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതിയുടെ മൊഴി : മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലൂടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

ആലപ്പുഴ: മാന്നാറിൽ യുവതിയെ കിഡ്‌നാപ്പ് ചെയ്ത സംഭവത്തിലൂടെ പുറത്തുവരുന്നത് സ്വർണ്ണക്കത്ത് മാഫിയയെ കുറിച്ചുള്ള ഞെട്ടി്പ്പിക്കുന്ന വിവരങ്ങൾ. കാലങ്ങളായി ബിന്ദു സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ഗൾഫിൽ നിന്ന് താൻ നിരവധി തവണ നാട്ടിലേക്ക് സ്വർണം കടത്തിയിട്ടുണ്ടെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണം എത്തിച്ചുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഭയം മൂലം സ്വർണം എയർപോട്ടിൽ ഉപേക്ഷിച്ചെന്നാണ് യുവതി പറയുന്നത്. എന്നാൽ, ഈ മൊഴി പൊലീസ് പൂർണമായും വിശ്വസത്തിലെടുത്തിട്ടില്ല. സ്വർണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങൾ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറിൽ എത്തുകയായിരുന്നു. തുടർന്ന് യുവതി സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം ആവശ്യപ്പെട്ട് മാന്നാറിൽ എത്തിയതെന്നാണ് യുവതിയും വീട്ടുകാരും നൽകിയ മൊഴി. പിന്നീട് പണം മാത്രം ആവശ്യപ്പെട്ടാണ് തന്നെ കൊണ്ടു പോയതെന്ന് യുവതി തിരുത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴും ബിന്ദു പൊലീസ് നിരീക്ഷണത്തിലായിരിക്കും.്

ഡി.വൈ.എസ്.പി ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വടക്കഞ്ചേരിയിൽ നിന്ന് മാന്നാറിൽ എത്തിച്ച ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് യുവതിയെ വീട്ടിലെത്തിച്ചത്. ഇതിന് പുറമെ തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായം ലഭിച്ചെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സംഘത്തിലെ ഒരാൾ കസ്റ്റഡിയിലായതായും സൂചനയുണ്ട്.

നാലുവർഷമായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭർത്താവ് ബിനോയിയും. എട്ട് മാസം മുമ്ബാണ് ഇരുവരും നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിങ് വിസയിൽ ദുബായിലേക്ക് പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19നാണ് ഇവർ നാട്ടിലെത്തിയത്. അന്നു തന്നെ കുറച്ചാളുകൾ വീട്ടിലെത്തി ബിന്ദുവിനോട് സ്വർണം ആവശ്യപ്പെട്ടിരുന്നു. സ്വർണം ലഭിക്കാതിരുന്ന സംഘം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൂടുതൽ ആളുകളുമായെത്തി വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സ്വർണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ബിന്ദു പറഞ്ഞപ്പോൾ ആളു മാറിപ്പോയതാണെന്ന് പറഞ്ഞ് ഇവർ തിരികെപ്പോയി. പക്ഷേ, ഇതിനു ശേഷവും ബിന്ദുവിനെ ഭീഷണിപ്പെടുത്തി വിദേശത്തു നിന്നും അല്ലാതെയും ഫോൺകോളുകൾ വന്നുകൊണ്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ അക്രമിസംഘം വടിവാൾ, മഴു തുടങ്ങിയ മാരകായുധങ്ങളുമായി വീട്ടിലെത്തിയത്.

വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ച്. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

Tags :